KSCSTE

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍  - എന്ത് ,എങ്ങനെ .

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍  1972ല്‍ ആരംഭിച്ച ശാസ്ത്ര സാങ്കേതിക കമ്മിറ്റിയുടെ ഇന്നത്തെ പതിപ്പാണ്‌ 2002ലാണ്  പുതിയ പേരില്‍ ഈ സ്ഥാപനം അറിയപ്പെടാന്‍ തുടങ്ങിയത് .
 
തിരുവനന്തപുരം ആസ്ഥാനമായി കേരളത്തിലുടനീളം ബഹുമുഖമായ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്‌ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ അഥവാ കെ.എസ് .സി .എസ് .ടി .ഇ .
 
കേരള മുഖ്യമന്ത്രി പ്രസിഡന്റായുള്ള ഈ കൌണ്‍സിലില്‍ ഭരണ നിര്‍വ്വഹണത്തിനായി ഒരു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുണ്ട് .  കൌണ്‍സിലിന്റെ മേല്‍ നോട്ടത്തിനായി നിയമിച്ച ഒരു എക്സിക്യൂട്ടീവ് കൌണ്സിലും ഉണ്ട് .
KSCSTE യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രധാന ഡിവിഷനുകളാണ്
1) ടെക്നോളജിക്കല്‍  ഡവലപ് മെന്റ്  ആന്റു പ്രൊജക്റ്റ്‌  മാനേജ്മെന്റ്  ഡിവിഷന്‍ (TDPMD)
2) സയന്‍സ് ടെക്നോളജി പ്രമോഷന്‍  ഡിവിഷന്‍ (STPD) 
3) വിമന്‍  സയന്റിസ്റ്റ്  ഡിവിഷന്‍ (WSD)
4) കോസ്റ്റല്‍  ആണ്ടു എന്‍വയോണ്‍മെന്റു  ഡിവിഷന്‍ (CED)
5) ബേസിക് സയന്‍സ് ഡിവിഷന്‍ (BSD)
6) കേരള ബയോടെക്നോളജി കമ്മിഷന്‍ (KBC)
7) ഇന്‍ഫര്‍മേഷന്‍  സിസ് റ്റംസ്  ഡിവിഷന്‍ (ISD)
8) മീഡിയ ലൈസണ്‍ മാനേജ്മെന്റ് ഡിവിഷന്‍ (MLM)
എന്നിവ.( ഓരോ ഡിവിഷന്റെ വിശദമായ പ്രവര്‍ത്തന  രേഖ കാണുക  .)
 
ഈ വകുപ്പുകളിലൂടെ ശാസ്ത്ര പോഷണത്തിനും, ഗവേഷണത്തിനും ,അധ്യാപനത്തിനും ,ശാസ്ത്ര പ്രചാരണത്തിനും കരുത്തേകുന്ന നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു .ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ മുന്നോട്ട് വയ്കുന്ന പ്രോജക് റ്റുകള്‍ ,ഫെലോഷിപ്പുകള്‍ ,സ്ക്കോളര്‍ഷിപ്പുകള്‍ എന്നിവ  നാട്ടിന്റെ വികസന മുന്നണിയില്‍ ശാസ്ത്രത്തിനു  നല്കാനുള്ള സംഭാവനകള്‍ ശക്തിപ്പെടുത്തുന്നു .
 
ശാസ്ത്രം പഠിക്കാന്‍ തയ്യാറെടുക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്തികള്‍ക്കും ,ബിരുധാനന്തര വിദ്യാഭ്യാസത്തില്‍ കഴിവ് തെളിയിക്കുന്ന യുവാക്കള്‍ക്കും ഡോക്ടറേറ്റിന്  ശ്രമിക്കുന്നവര്‍ക്കും ,ഡോക്ടറേറ്റ്  കഴിഞ്ഞു പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അര്‍ഹമായ ധനസഹായം കൌണ്‍സില്‍ നല്കി വരുന്നു .വര്‍ഷങ്ങളോളം  ശാസ്ത്രം പഠിപ്പിക്കാനും ഗവേഷണത്തില്‍ മുഴുകി  ജീവിക്കാനും മാത്രം സമയം കണ്ടെത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്ക്  എമിറിറ്റസ്  ഫെലോഷിപ്പ്  നല്കാനും  കൌണ്‍സില്‍ ഏര്‍പ്പാട്  ചെയ്തിട്ടുണ്ട് . ശാസ്ത്ര പഠനത്തില്‍  ഊന്നല്‍  കൊടുത്ത്‌  വരും നാളുകളില്‍ സര്‍വ്വ വികസന പ്രവര്‍ത്തനങ്ങളിലും ശാസ്ത്രീയ പരിഹാരം തേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ നിദര്‍ശനമാണ്  ശാസ്ത്ര പഠനത്തിനും, ഗവേഷണത്തിനും ,ശാസ്ത്ര വ്യാപനത്തിനും പ്രാധാന്യം കൊടുക്കുന്നത് .   
 
ലോകത്തിലെ ഏറ്റവും പ്രമുഖനായ മലയാളീ ശാസ്ത്രജ്ഞനു വര്‍ഷം  തോറും നല്കുന്ന കേരള ശാസ്ത്ര പുരസ്ക്കാരം കഴിഞ്ഞ മൂന്നു വര്ഷമായി നല്കി വരുന്നു. യുവ ശാസ്ത്ര അവാര്‍ഡു  സ്ക്കീം, ഡോ .വാസുദേവ്  അവാര്‍ഡ്‌   തുടങ്ങിയ ആകര്‍ഷണീയമായ ശാസ്ത്ര പിന്തുണ കൌണ്‍സില്‍ ഏര്‍ പ്പെടുത്തിയിട്ടുണ്ട് .
 
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനങ്ങളാണ്കോഴിക്കോട്ടെ CWRDM, KSOM, പീച്ചിയിലെ KFRI, തിരുവനന്തപുരത്തെ JNTBGRI, കോട്ടയത്ത് ആരംഭിച്ച SRIBS, പുതുതായി രൂപം കൊണ്ട CMRI, SCRIPT എന്നിവ. കേരളത്തിൽ അടുത്തിടെ ശാസ്ത്ര മണ്ഡലത്തിൽ ഒരു പുതിയ ഉണർവ് സംജാതമായത് കേരള ശാസ്ത്ര സാങ്കേതിക സമിതിയുടെ വൈവിധ്യമാര്‍ന്ന ചടുലമായ പ്രവർത്തനങ്ങൾ വഴിയാണ്. ശാസ്ത്രം മനുഷ്യന്റെ വികാസത്തിന് എന്ന് ഉൽഘോഷിക്കുന്ന ഒരു സർക്കാർ സംരംഭമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ.